പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
shiyas-kareem-1280x720

പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു.

ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്.

Read more

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ മനുഷ്യബന്ധങ്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്