ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന റോ​ഡ്; നമ്മുടെ ഇന്ത്യയില്‍ തന്നെ

1

അങ്ങനെ ആ റെക്കോര്‍ഡ്‌ നമുക്ക് സ്വന്തം. ലോകത്ത് ഏറ്റവും ഉയരത്തില്‍ വാഹനം ഓടിക്കാന്‍ സാധിക്കുന്ന റോഡ്‌ നമ്മുടെ ഇന്ത്യയില്‍. ജ​മ്മു കാ​ഷ്മീ​രി​ലെ ല​ഡാ​ക്ക് മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ ചി​സ്മൂ​ളി​ൽ​നി​ന്നു ദേം ​ചോ​ക്കി​ലേ​ക്കാ​ണ് ഈ പാ​ത. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 19,300 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഈ ​പാ​ത. 86 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഈ റോഡിനു.

ബോ​ർ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​ബി​ആ​ർ​ഒ) ആ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത്. നേ​ര​ത്തെ, ലേ​യെ നോ​ർ​ബ താ​ഴ് വ​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി 17,900 അ​ടി ഉ​യ​ര​ത്തി​ൽ ഖ​ർ​ഡാം​ഗു ലാ ​പാ​ത​യും 17,695 അ​ടി ഉ​യ​ര​ത്തി​ൽ ചംഗ്‌ല പാ​സും നി​ർ​മി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തു ബി​ആ​ർ​ഒ ആ​യി​രു​ന്നു.