ലോകത്ത് ഏറ്റവുമധികം ശമ്പളം നല്‍കുന്ന രാജ്യങ്ങളെ കുറിച്ച് അറിയാം

0

ഒരു ജോലി നേടുക, നല്ല ശമ്പളം വാങ്ങുക എന്നതൊക്കെ എല്ലാവരുടെയും സ്വപ്നമാണ്. മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഈ ഉയര്‍ന്ന ശമ്പളമാണ്. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ശമ്പളം നല്‍കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ?

നെതര്‍ലൻഡ്

നെതർലൻഡിൽ ഡോക്ടർമാർക്കാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുക. ഇവിടുത്തെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവർ. ഇവരുടെ വാ‍‌‌‌‍ർഷിക വരുമാനം ഏകദേശം 1.6 കോടിയാണ്.

യു.എസ്.എ

അമേരിക്കയിലും ഡോക്ടർമാർക്കാണ് ഏറ്റവും ഉയർന്ന ശമ്പളം. സാധാരണ ഒരു കുടുംബ ഡോക്ടർക്ക് പോലും വർഷം തോറും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കാനാകും. ഓവർ ടൈം ജോലി ചെയ്യുന്നവ‍ർക്ക് ഇതിൽ കൂടുതൽ പണമുണ്ടാക്കാം. കൂടാതെ അമേരിക്കയിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്കും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. അവരുടെ വാർഷിക വരുമാനം ശരാശരി 44.7 ലക്ഷം രൂപയാണ്.

 

ഡെൻമാർക്ക്

ഹോട്ടൽ മാനേജ്മെന്റ്, കുക്കറി കോഴ്സുകൾ പഠിച്ചവർക്ക് കൂടുതൽ സമ്പാദിക്കാൻ പറ്റിയ ഇടം ഡെൻമാ‌‌ർക്കാണ്. നിങ്ങൾക്ക് ഫാസ്റ്റ് ഫുഡ് ഉണ്ടാക്കാൻ അറിയാമെങ്കിൽ മണിക്കൂറിൽ 1300 രൂപ വരെ സമ്പാദിക്കാനാകും. വാ‍ർഷിക വരുമാനം ഏകദേശം 30 ലക്ഷം വരെ ലഭിക്കും.

നോ‍ർവേ

ഫാക്ടറി ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് നോ‌ർവേയിലാണ്. പരിചയസമ്പത്തുലുള്ള ഒരു ഫാക്ടറി ജീവനക്കാരന് വാ‍ർഷിക വരുമാനമായി ഒരു കോടി രൂപ വരെ ലഭിക്കും. മാനേജ്മെന്റ് സ്റ്റാഫിനാണെങ്കിൽ ശമ്പളം ഇതിലും കൂടും.

കാനഡ

കാനഡയിൽ ഗവൺമെന്റ് ജീവനക്കാ‍‌ർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന പൊതുസേവകരാണ് കാനഡയിലെ സർക്കാ‌‍‌ർ ഉദ്യോ​ഗസ്ഥർ. ഇങ്ങനെ ഒരു ജോലി ലഭിച്ചാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും. ഇത്തരം ജോലിക്ക് ലഭിക്കുന്ന ശരാശരി ശമ്പളം ഏകദേശം 58.5 ലക്ഷം രൂപയാണ്.

സ്വിറ്റ്സ‍‍‍ർലൻഡ്

നിങ്ങൾ ഐ.ടി, ‍ഡയറി മാനേജ്മെന്റ് മേഖലയിൽ കഴിവ് തെളിയിച്ചവരാണോ? എങ്കിൽ സമയം കളയേണ്ട സ്വിറ്റ്സ‍‍‍ർലാൻഡിലേയ്ക്ക് ചേക്കേറിക്കൊള്ളൂ. ഉയർന്ന ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ലഭിക്കുമെന്നുറപ്പ്. കൂടാതെ സെക്രട്ടറിമാർക്കും എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർക്കും ഇവിടെ മികച്ച ശമ്പളം ലഭിക്കും. ഈ ജോലികൾക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏക​ദേശം 55. 5 ലക്ഷം രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.