തോക്ക് ചൂണ്ടിയവർക്ക് നേരെ വാക്കുകൊണ്ട് പൊരുതിയ കുഞ്ഞു മനസിന്‍റെ ധീരതയ്ക്ക് ആദരം

1

ന്യൂഡൽഹി: തോക്കിൻ മുനയിൽ ബന്ദിയാക്കപ്പെട്ടിട്ടും ഹിമയെന്ന 9 വയസ്സുക്കാരിയും അവളുടെ നിഷ്കളങ്കമായാ കുഞ്ഞു മനസും പതറിയില്ല. ഭീകരർ എറിഞ്ഞ ഗ്രനേഡിൽ ‘അമ്മ പത്മാവതിയുടെ കൈപ്പത്തി തകർന്നുപോയിട്ടും. മരണത്തെ മുഖാ മുഖം കണ്ടു ദൂരെ അതിർത്തിയിലെങ്ങോ അച്ഛൻ പൊരുതുമ്പോഴും വീര്യം ഒട്ടും ചോർന്നുപോകാതെ ഹിമപ്രിയ വാക്കുകൊണ്ട് ഭീകരർക്കുനേരെ പൊറുത്തുകയായിരുന്നു. അവളുടെ ചോദ്യങ്ങൾക്കും അപേക്ഷകൾക്കും മുൻപിൽ ഭീകരർ മറുപടിയില്ലാതെ തോറ്റ് പിൻവാങ്ങുകയായിരുന്നു. അതുവഴി ആ കൊച്ചുമിടുക്കി തന്‍റെ മാത്രമല്ല അമ്മയുടെയും സഹോരിമാരുടെയും ജീവന്‍ കൂടിയാണ് രക്ഷിച്ചത്. അതെ ഈ വർഷത്തെ ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്കാരം നേടിയ ഹിമപ്രിയ എന്ന 4 ലാം ക്ലാസുകാരിയെ കുറിച്ചാണ് ഈ പറഞ്ഞതെല്ലാം.
ആന്ധ്രാപ്രദേശിൽ നിന്ന് ജമ്മുവിലെത്തിയ സൈനികന്‍റെ മകളാണ് ഹിമപ്രിയ എന്ന ഒൻപതുകാരി. ഉധംപൂർ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹിമ. ഇവർ താമസിച്ചിരുന്ന സുൻജ്വാൻ ഇൻഫിനിറ്റി ക്യാംപലേക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെയ്ഷെ തീവ്രവാദികൾ എത്തിയത്. ഇരുട്ടിൽ എവിടെയോ അച്ഛൻ നാടിനു വേണ്ടി പൊരുതുമ്പോൾ വീട്ടിൽ അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രം.

മുഖങ്ങള്‍ കറുത്തതുണി കൊണ്ട് മറച്ച്, വലിയ തോക്കുകളുമേന്തിയായിരുന്നു അവരെത്തിയത്. ഇതിനിടെ ഭീകരര്‍ മുറിക്കുള്ളിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞു. അതില്‍ അമ്മയുടെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മ തളര്‍ന്നുവീണു. ആക്രമണത്തില്‍ ഹിമപ്രിയക്കും പരിക്കേറ്റു. എന്നാല്‍ അവള്‍ പിന്മാറിയില്ല. പകരം അവള്‍ ഭീകരവാദികളോട് സംസാരിക്കാന്‍ തുടങ്ങി. അവര്‍ അവളുടെ തലയില്‍ തോക്ക് അമര്‍ത്തി. എന്നിട്ടും ഹിമപ്രിയ സംസാരിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു. ബന്ധിയാക്കിയിട്ടും മനോധൈര്യം കൈവിടാതെ ഏകദേശം നാലുമണിക്കൂറോളം അവൾ ഭീകരരോട് സംസാരിച്ചുകൊണ്ടിരുന്നു. ഇത് അമ്മയെയും കൂടപ്പിറപ്പുകളെയും ആക്രമത്തിൽ നിന്ന് രക്ഷിക്കാൻ അവൾക്ക് കഴിഞ്ഞു. അമ്മയുടെ കൈപ്പത്തി തകർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നും അവൾ ഭീകരരോട് അപേക്ഷിച്ചു. ഒടുവിൽ അവളുടെ അപേക്ഷ ഭീകരർ സ്വീകരിക്കുകയും പോകാൻ അനുവദിക്കുകയുമായിരുന്നു. ഭീകരരുടെ ശ്രദ്ധമാറിയെന്ന് ഉറപ്പായതോടെ ഹിമ വിവരം പട്ടാളക്കാരെ അറിയിക്കുകയുെ ചെയ്തു. തുടർന്ന് സൈന്യം എത്തി ഭീകരരെ പിടികൂടുകയും ചെയ്തു.തീവ്രവാദികളുടെ കൈയ്യിൽ നിന്ന് സ്വന്തം കുടുംബത്തെ രക്ഷിച്ചതിന് മാത്രമല്ല ആക്രമണത്തിൽ മരണസംഖ്യ കുറക്കാനും ഹിമയുടെ ഇടപെടൽ കാരണമായെന്ന് സൈന്യം വ്യക്തമാക്കി.അത് കൂടി കണക്കിലെടുത്താണ് ധീരതക്കുള്ള പുരസ്കാരത്തിന് ഹിമ അർഹയായതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംഘാടകർ അറിയിച്ചു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്‍റെ നാഷണല്‍ ബ്രേവറി അവാര്‍ഡ് ഹിമപ്രിയ സ്വീകരിച്ചത്. തോക്കിൻ മുനയിലും പതറാത്തെ നിന്ന മകളെ ഓർത്ത് അഭിമാനമുണ്ടെന്ന് ഹിമയുടെ അച്ഛനും അമ്മയും പറഞ്ഞു