ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ നിറഞ്ഞ ഹിമാലയനിരകളിലെ നിഗൂഡതടാകം

0

ഹിമാലയത്തിന്റെ മുകളില്‍ നിഗൂഡമായൊരു തടാകം, അതാണ്‌ രൂപ്കുണ്ഡ് അഥവാ സ്‌കെല്‍ട്ടണ്‍ തടാക൦. തണുത്തുറുഞ്ഞ ഹിമാലയ നിരയിലെ തൃശൂല്‍ പര്‍വ്വത നിരയിലെ തടാകമാണ് രൂപ്കുണ്ഡ്. ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ തടാകത്തിന്റെ അടിത്തട്ടില്‍ നിഗൂഢമായി കാണപ്പെടുന്നത് തന്നെയാണ് ഈ തടാകത്തിനു ഇങ്ങനെയൊരു പേര് വരാന്‍ കാരണവും.

പക്ഷെ ഈ അസ്ഥികൂടങ്ങള്‍ ഇവിടെ എങ്ങനെ വന്നു എന്നതിന് കൃത്യമായ വിവരണങ്ങളും വിശദീകരണങ്ങളുമില്ല. ആഴം കുറഞ്ഞ അടിത്തട്ട് കാണാനാകുന്ന മഞ്ഞ് തടാകത്തിന് രണ്ട് മീറ്ററാണ് താഴ്ച. മഞ്ഞ് ഉരുകുമ്പോള്‍ അടിത്തട്ടിലെ അസ്ഥികൂടങ്ങള്‍ കണ്ണിന് മുന്നില്‍ തെളിഞ്ഞു വരും. പര്‍വ്വതമുകളില്‍ പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ മരിച്ച് വീണവരുടേതാവാം ഈ അസ്ഥികൂടങ്ങളെന്നാണ് ചിലര്‍ നല്‍കുന്ന വിശദീകരണം.  രണ്ടാം ലോകമഹായുദ്ധ സമയത്താണ് ഈ അസ്ഥികൂടങ്ങള്‍ ഭരണകൂട ശ്രദ്ധയില്‍ പെടുന്നത്. ഈ  അസ്ഥികൂടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതും വിചിത്രമാണ്. ഇത്രയും ഉയരത്തില്‍ എങ്ങനെ ഈ മനുഷ്യര്‍ എത്തിയെന്നോ എന്തിനു വന്നെന്നോ ഇതുവരെ ആര്‍ക്കും പറയാന്‍ കഴിഞ്ഞിട്ടുമില്ല. ഹിമാലയനിരകള്‍ പോലെ നിഗൂഡമാണ് ഇന്നും ഈ തടാകവും.