കുവൈത്തിലെ ബാങ്കുകൾക്ക് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അവധി

0

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ തദ്ദേശീയ ബാങ്കുകള്‍ക്ക് ഇന്ന് മുതല്‍ അവധി. ഫെബ്രുവരി 25 മുതല്‍ മൂന്ന് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് ബാങ്കിങ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. വാരാന്ത അവധികൂടി കഴിഞ്ഞ് പിന്നീട് മാര്‍ച്ച് ഒന്നിന് മാത്രമേ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. രാജ്യത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പൊതുഅവധിയും ഈ ദിവസങ്ങളില്‍ തന്നെയാണ്.