സ്റ്റാർ വാർസ് താരം ആൻഡ്രൂ ജാക്ക് കൊവിഡ് ബാധിച്ച് മരിച്ചു

0

ലണ്ടൻ : സ്റ്റാർ വാർസ് സിനിമകളിലൂടെ പ്രശസ്‌തനായ ബ്രിട്ടീഷ് താരവും സംഭാഷണ പരിശീലകനുമായ ആൻഡ്രൂ ജാക്ക് (76) കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞു. രണ്ട് ദിവസം മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനിലെ സറേയിൽ ഒരു ആശുപത്രിയിൽ ചൊവ്വാഴ്‌ചയാണ് അന്ത്യം സംഭവിച്ചത്.

സ്റ്റാർ വാർസ് പരമ്പരയിലെ ​ ദ ഫോഴ്സ് എവേക്കൻസ് ,​ ദ ലാസ്റ്റ് ജേഡി എന്നീ ചിത്രങ്ങൾക്ക് പുറമേ ലോർഡ് ഓഫ് ദി റിംഗ്സ്,​ ഗാ‌ർ‌ഡിയൻ ഒഫ് ദ ഗാലക്‌സി,​ ദി അവഞ്ചേഴ്‌സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ ഗബ്രിയേൽ റോജേഴ്സൺ ആസ്‌ട്രേലിയയിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അവസാന സമയത്ത് ഭർത്താവിനോട് ഒരു വാക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. അവരാണ് സോഷ്യൽ മീഡിയയിലൂടെ മരണ വിവരം അറിയിച്ചത്.