പുതുവർഷ സമ്മാനമായി വ്യൂ 20

പുതുവർഷ  സമ്മാനമായി   വ്യൂ 20
maxresdefault

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന   ഉത്തരാധുനിക  ദിശയിൽ  നമ്മുടെ ജീവിതത്തിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മൊബൈൽ  മാറിക്കഴിഞ്ഞു.ലാൻഡ്  തുടങ്ങി സ്മാർട്ട് ഫോൺ വരെ എത്തി നിൽക്കുന്ന മൊബൈലുകൾ ദിനംപ്രതി പുതുമകൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഓടിക്കൊണ്ടിരിക്കയാണ്.ഈ മത്സരത്തിലെ അടുത്ത ഇനമാണ് മുൻനിര ഇലക്ട്രോണിക് സ്ഥാപനങ്ങളിലൊന്നായ വാവേയുടെ ഉപ ബ്രാന്‍റായ ഓണർ  48 മെഗാപിക്സൽ ക്യാമറയുമായി പുതിയ സ്മാർട്ട് ഫോൺ ഓണർ വ്യു 20.ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ പുറത്തിറങ്ങാൻപോകുന്നത്. പുതുവൽസരത്തിനു വിപണി കീഴടക്കാനുള്ള  ലക്ഷ്യമിട്ടുള്ളതാണ് വാവെയുടെ പുതിയ ഫോൺ.ഓരോ മോഡലിലും എന്തെങ്കിലും പുതുമകൾ പരീക്ഷിക്കുന്ന വാവെയ് പുതിയ ഫോണിൽ 48 മെഗാപിക്സലിന്‍റെ ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്  ലോകത്തെ ആദ്യ ഇൻ-ഡിസ്പ്ലേ ക്യാമറാ ഫോൺ  എന്ന പേരും ഓണർ വ്യൂ 20യ്ക്ക് സ്വന്തമാവും.

2019 ജനുവരിയിൽ പുറത്തിറങ്ങാൻ പോകുന്ന ഷാവോമിയുടെ നീക്കത്തെ മറികടന്നുകൊണ്ടാണ് ഡിസംബർ  26 ന് ചൈനയിൽ  വ്യു 20സ്മാർട്ഫോൺ അവതരിപ്പിക്കാൻ ഓണറിർ  തീരുമാനിച്ചിരിക്കുന്നത്. ഇതിനു ശേഷം ജനുവരി 22 ന് ആഗോള വിപണിയിലേക്ക് ഈ ഫോൺ അവതരിപ്പിക്കും.
സോണി ഐഎംഎക്സ് 586 സിമോസ് സെൻസറാണ്  48 മെഗാപിക്സൽ ക്യാമറയ്ക്ക് വേണ്ടി ഓണർ വ്യൂ20 വിൽ  ഉപയോഗിച്ചിട്ടുള്ളത്. കിരിൻ 980 പ്രൊസസറായിരിക്കും ഫോണിലുണ്ടാവുക. എഐ എച് ഡി ആർ
സൗകര്യവും ഒരേസമയം 4ജി, വൈഫൈ നെറ്റ് വർ ക്കുകളിൽ നിന്നും ഡൗൺ ലോഡിങ് സാധ്യമാക്കുന്ന ലിങ്ക് ടർ ബോ എന്ന സംവിധാനവും ഓണർ  വ്യൂ 20 ഫോണിലുണ്ടാവും. അതേസമയം വ്യൂ 20 സ്മാർട്ട് ഫോണിനെ കുറിച്ച് ഓണർ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
രൂപത്തിലും ഭാവത്തിലും അനവധി പുതുമകളാണ് കമ്പനി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.നൂറു ശതമാനം സ്ക്രീൻ ബോഡി അനുപാതത്തോടുകൂടി നിർമിച്ച വ്യൂ 20 സ്മാർട്ട് ഫോൺ രംഗത്തെ പകരം വെക്കാനാവാത്ത തരംഗമാവുമെന്നാണ്  പ്രതീക്ഷ .

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം