ലോകത്തിലെ ഏറ്റവും മികച്ച അത്യാഢംബര ഹോട്ടല്‍; ഒരു ദിവസത്തെ വാടക14 ലക്ഷം രൂപ

0

ഒരു ഹോട്ടലില്‍ ഒരു രാത്രി അന്തിയുറങ്ങാന്‍ 14 ലക്ഷം രൂപ. അതെ ഇറ്റലിയിലെ  മിലാനിലുള്ള ഇക്‌സെല്‍സീര്‍ ഹോട്ടല്‍ ഗാലിയയില്‍ ആണ് ഒരു ദിവസത്തെ ആഡംബരതാമസത്തിന് ഈ തുക ഇടാക്കുന്നത്.ലോക ട്രാവല്‍ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹോട്ടല്‍ വിഭാഗത്തിനുള്ള അവാര്‍ഡ്‌ നേടിയ ഹോട്ടല്‍ ആണിത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം ഹോട്ടല്‍ കരസ്ഥമാക്കുന്നത്. ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്യൂട്ടായ ഗ്രാന്‍ഡ് ലക്ഷ്വറി സ്യൂട്ടില്‍ ആണ് ഒരു ദിവസത്തിനു പതിനാലുലക്ഷം രൂപ ഇടാക്കുന്നത് .ഇവിടുത്തെ സാധാരണ മുറിക്കു ഒരു ദിവസത്തെ വാടക 17,000 ആണ്.സ്വകാര്യത ആവശ്യമുള്ള സന്ദര്‍ശകര്‍ക്ക് ലക്ഷ്വറി സ്യൂട്ടില്‍ സ്വകാര്യ ലിഫ്റ്റ് സൗകര്യം വരെയുണ്ട്.ഇനി ഈ ഹോട്ടലിലെ സൌകര്യങ്ങള്‍ കൂടി കേട്ടോളൂ ,

നാല് മുറികള്‍ ആണ് ഒരു സ്യൂട്ടില്‍ ഉള്ളത്,ഒരു സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ എന്നിവയെല്ലാമുണ്ട്. ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഇറ്റാലിയന്‍ ശൈലിയിലുള്ള ഇന്റീരിയര്‍ ഡിസൈനുകളാണ് ഹോട്ടലില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മീറ്റിംഗുകള്‍ നടത്താനുള്ള കോണ്‍ഫറന്‍സ് മുറി,10 സീറ്റര്‍ തീന്‍മേശ എന്നി സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകള്‍ ഉള്‍പ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സ്യൂട്ടുകളില്‍ രണ്ട് മട്ടുപ്പാവുകളും ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സ്വകാര്യ സ്പാ, ടര്‍ക്കിഷ് ബാത്ത് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഒരിക്കല്‍ തങ്ങളുടെ രാജകീയവിരുന്നു ആസ്വദിക്കുന്നവര്‍ക്ക് അത്  ജീവിതത്തില്‍  ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം ആയിരിക്കും എന്നാണ് ഹോട്ടല്‍ അധികൃതര്‍ അവകാശപെടുന്നത്.



ബൃഹത്തായ ബാത്ത്‌റൂ സൗകര്യം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.