ലോകത്തെ സുന്ദരന്മാരില്‍ ഹൃത്വിക്ക് റോഷന്‍ മൂന്നാമന്‍

0
Hrithik Roshan
www.hdfinewallpapers.com

ബോളിവുഡിന്റെ സ്വന്തം ഹൃത്വിക് റോഷൻ ലോകത്തിലെ ഏറ്റവും സുന്ദരൻ മാരായ പുരുഷൻ മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. വേൾഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്മാരില്‍ മൂന്നാമതായത്. ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖിൽ നിന്നുമുള്ള പ്രശസ്ത മോഡൽ ഒമർ ബൊർഖാൻ അൻഗല എന്നിവരെ പിന്നിലാക്കിയാണ് ഹൃത്വിക്കിന്‍റെ നേട്ടം.

ടോം ക്രൂയിസാണ് കൂട്ടത്തിലെ ഒന്നാമന്‍.  ടൈവലൈറ്റ് സീരീസിലൂടെ ശ്രദ്ധനേടിയ റോബർട്ട് പാറ്റിൻ സണാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഏഴാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്.