ഹൃദയരാഗം ഒക്ടോബര്‍ 22ന്

0

മലയാളികളുടെ മനസ്സിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു പിടി മനോഹരഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്‍റെ പാട്ടുകാരി ലതിക ടീച്ചര്‍ നയിക്കുന്ന സംഗീത സായാഹ്നം –ഹൃദയരാഗം ഒക്ടോബര്‍ 22ന് സിംഗപ്പൂര്‍ ഹിന്ദി സൊസൈറ്റിയില്‍ വെച്ച് നടക്കും.. കല സിംഗപ്പൂര്‍ ആണ് ഹൃദയരാഗം സംഘടിപ്പിക്കുന്നത്.

‘കാതോടു കാതോരം’ എന്ന പാട്ടിലൂടെ പ്രശസ്തയായ ലതിക ടീച്ചറുടെ സ്വരമാധുരിയിൽ മലയാള സിനിമയില്‍ ഒട്ടേറെ അനശ്വര ഗാനങ്ങളുണ്ട്.. മനസ്സില്‍ ഓടിയെത്തുന്ന മനോഹര ഗാനങ്ങള്‍ സംഭാവന നല്‍കിയ ലതിക ടീച്ചറുടെ പാട്ടുകളിലൂടെയുള്ള “ഹൃദയരാഗം” സിംഗപ്പൂര്‍ മലയാളികള്‍ക്കായി ഒരുങ്ങുകയാണ്…

പ്രവേശന പാസ്സുകള്‍ക്കായ് ബന്ധപ്പെടുക: 8156 3195 (Sreekanth) 8318 7811 (Praveen)