ഇരട്ടവേഷത്തിൽ രൺബീർ; ശംഷേര ട്രെയിലർ

0

രൺബീര്‍ കപൂറിനെ നായകനാക്കി കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ശംഷേരയുടെ ട്രെയിലർ എത്തി. യാഷ് രാജ് നിർമിക്കുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. ഇരട്ടവേഷത്തിലാകും രൺബീർ. സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ.

1800കളിൽ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ കൊള്ളസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും.