കടുപ്പത്തിലൊരു ചായ കുടിക്കാന്‍ മരണത്തെ വെല്ലുവിളിച്ചു ഇവിടേയ്ക്ക് വരാമോ ?

0

7087 അടി ഉയരത്തില്‍ പോയി കടുപ്പത്തിലൊരു ചായ കുടിക്കാന്‍ മോഹമുള്ളവര്‍ ഉണ്ടോ? എങ്കില്‍ ലോകത്തിലെ ഉയരം കൂടി കൊടുമുടികളില്‍ ഒന്നായ കിഴക്കന്‍ ചൈനയിലെ ഹുയാന്‍ ഷാന്‍ എന്നാ മലനിരകളിലേക്ക് വരാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചായകട ഇതാകും.  ലോകത്തിലെ ഏറ്റുവും അപകടകരമായ വഴിയെന്ന കുപ്രസിദ്ധി നേടിയ വഴികളിലൂടെയാണ്‌ ഈ മലമുകളില്‍ എത്തേണ്ടത്. ചൈനയിലെ പ്രാചീന താവോയിസ്റ്റ് അമ്പലം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്‌.

3000ത്തോളം വര്‍ഷങ്ങള്‍ പഴക്കുമുള്ള ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. ഇവിടെയാണ്‌ ഈ ചായകട സ്ഥിതി ചെയ്യുന്നത്. ടീ ഹൗസ്  എന്നാണു ഇത് അറിയപ്പെടുന്നത്. പക്ഷെ കാര്യം ഇതൊക്കെ തന്നെ ആയാലും വര്ഷം തോറും ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ ആണ് ഇവിടേയ്ക്ക് എത്തുന്നത്. ഒരു ചായ കുടിക്കാന്‍ മരണത്തിനെ വെല്ലുവിളിക്കാനും ആളുകള്‍ തയ്യാറാണ് എന്ന് മനസ്സിലായല്ലോ.

hiking-trail-huashan-mountain-china-18