തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു

0

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയി സ്വദേശിനിയായ സ്മിത (38) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ ആക്രമിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് വീട്ടിലെ കിടപ്പു മുറിയില്‍ വച്ചാണ് സ്മിതയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. വിവരമറിഞ്ഞ ഉടൻ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തേയും ഇയാൾ സ്മിതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സജീവിനെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.