
തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിനിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്രയെയാണ് ഭർത്താവ് മോഹനൻ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ മോഹനന് വേണ്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.