ഭാര്യയെ സംശയം; ആറുവയസുകാരി മകളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നു; ഭര്‍ത്താവ് പിടിയില്‍

0

ഇടുക്കി പീരുമേട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മി (30)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജ (36)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു. നീണ്ട നാളുകളായി നിലനിന്നിരുന്ന കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ രാജ വീട്ടിലെത്തി ആദിലക്ഷ്മിയോട് തട്ടിക്കയറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദിലക്ഷ്മി എതിര്‍ത്തു. ഇതില്‍ പ്രകോപിതനായ രാജ സമീപത്തിരുന്ന കത്തിയെടുത്ത് ആദിലക്ഷ്മിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.സംഭവസ്ഥലത്തുവച്ചു തന്നെ രാജലക്ഷ്മി മരിക്കുകയും ചെയ്തു. ഇവർക്ക് ആറു വയസ്സുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഇരുവരും തമ്മിൽ കലഹം നടക്കുന്നതായി രാജന്റെ അമ്മ അയൽ വീടുകളിൽ അറിയിച്ചു എങ്കിലും കലഹം നിത്യ സംഭവം ആയതിനാൽ ആരും കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോൾ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവ ശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

രാജയുടെ അമ്മയുടെ പേരിലുള്ള സ്ഥലം തന്റെ പേരിലാക്കണമെന്ന് ആദിലക്ഷ്മി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജയുമായി ദീര്‍ഘനാളുകളായി തര്‍ക്കമുണ്ടായിരുന്നതായും കേസ് കോടതിയുടെ പരിഗണനയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

പത്ത് വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്ക്കൊപ്പം വരികയായിരുന്നു. ഇവർക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്. ആദ്യബന്ധത്തില്‍ ആദിലക്ഷ്മിക്ക് പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി.രാജ്‌മോഹന്‍, എസ്.ഐ. ടി.ഡി.സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. രാജയുടെ അമ്മയെയും കുട്ടിയെയും ബന്ധുവീട്ടിലേക്ക് മാറ്റി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.