ഫോണില്‍ ഡിലീറ്റഡ് മെസേജുകള്‍ ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭര്‍ത്താവ്

0

കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ വായിച്ചതോടെ ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വ്യവസായിയാണ് ലൈംഗിക തൊഴിലാളികള്‍ക്കയച്ച ഐമാകിലെ ഡിലീറ്റഡ് സന്ദേശങ്ങള്‍ ഭാര്യ കണ്ടതോടെ ആപ്പിളിനെതിരെ കേസ് കൊടുത്തത്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതോടെ ആപ്പിളിന്റെ സുതാര്യതയില്ലായ്മയാണ് വെളിപ്പെടുന്നതെന്നും ഇത് തന്റെ ദാമ്പത്യ ബന്ധം തകര്‍ത്ത് വിവാഹമോചനത്തിലേക്ക് വരെ എത്തിച്ചെന്നും വ്യവസായി പറഞ്ഞു. ഇയാള്‍ തന്റെ പേര് വെളിപ്പെടുത്താനും തയ്യാറായിട്ടില്ല.

അടുത്ത വര്‍ഷങ്ങളിലാണ് ലൈംഗിക തൊഴിലാളികള്‍ക്ക് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. ഐഫോണിലെ ഐമെസേജ് ആപ്പിലൂടെയായിരുന്നു ചാറ്റിങ്. സന്ദേശങ്ങള്‍ അപ്പപ്പോള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവ പിന്നീട് ഐമാകില്‍ ഭാര്യ കണ്ടെത്തുകയായിരുന്നു. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ മറ്റ് ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വീണ്ടെടുക്കുന്നതിനെതിരെയാണ് ആപ്പിളിനെതിരെ ഇയാള്‍ നിയമപോരാട്ടം നടത്തുന്നത്.