കോലിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി; ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ അറസ്റ്റില്‍

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്കെതിരേ ഓണ്‍ലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രാംനാഗേഷ് അലിബതിനിയെയാണ് മുംബൈ പൊലീസ് ബുധനാഴ്ച്ച അറസ്റ്റ് ചെയ്തത്.

പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമായി പാകിസ്ഥാന്‍ സ്വദേശിയുടേതെന്ന രീതിയിലാക്കിയിരുന്നു. ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി. ഇയാള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ്പിലായിരുന്നു നേരത്തെ ഇയാള്‍ ജോലി ചെയ്തിരുന്നത്.