നടന്ന് നീങ്ങുന്ന കാറുമായി ഹ്യൂണ്ടായ്

1

വാഹന രംഗത്തെ പുതുവർഷ തരംഗമായി നാലുകാലിൽ നടന്നു നീങ്ങുന്ന കാറുമായാണ് ഹ്യൂണ്ടായ് എത്തിയിരിക്കുന്നത്. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ആദ്യ ചിത്രങ്ങളുംവീഡിയോയും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ഹ്യുണ്ടായ്‌.

കാറിന് എലിവേറ്റ് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഏത് ദുഷ്കരമായ പാതയിലൂടെയും എലിവേറ്റ് യഥേഷ്ടം പോകും. റോബോട്ടിക് പവറും ഇലക്ട്രിക് വാഹന ടെക്‌നോളജിയും ചേര്‍ന്നതാണ് ഈ നടക്കും കാര്‍. വലിയ റോബോട്ടിക് കാലുകളുപയോഗിച്ചാണ് വാഹനം നടന്നു നീങ്ങുക. സാധാരണ കാറുകളെപോലെയും സഞ്ചരിക്കാൻ എലിവേറ്റിനു കഴിയും. റോബോട്ടിക് കാല്‍ ഉയര്‍ത്തിയാണ് വാഹനം നടന്നുനീങ്ങുക.

പ്രകൃതി ദുരന്തങ്ങളും മാറ്റും സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിനായിഏത് ദുര്‍ഘട പാതയിലും നിഷ്പ്രയാസം നടന്ന് നീങ്ങാന്‍ ഇതിനു സാധിക്കും. എലിവേറ്റിന്റെ പ്രധാന ദൗത്യവും ഇതാണ്‌.