ഐഡഹോ ബോയ്‌സി മലയാളി കൂട്ടായ്മ സമ്മർ പിക്നിക് നടത്തി

1

കേരളത്തിലെ പോലെ തന്നെ ഒരുപാട് മലകളും പുഴകളും ഒക്കെ ഉള്ള നാടാണ് ഐഡഹോ.  അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു താരതമ്യേനെ മലയാളികൾ കുറവുള്ള സ്ഥലം ആണ് ഇതെങ്കിലും   വർഷം തോറും സമ്മർ പിക്നിക് ജൂൺ മാസങ്ങളിൽ ഇവിടെ ഉള്ള ബോയ്‌സി മലയാളി കൂട്ടായ്മ നടത്തിവരാറുണ്ട്. നൂറോളം പേർ അടങ്ങുന്ന  മലയാളികൾ സമ്മർ പിക്നിക് നായി ഇത്തവണ  ജൂൺ 11 ശനിയാഴ്ച    ബോയ്‌സി കാസിയ പാർക്കിൽ  ഒത്തുകൂടി. 

സ്കൂൾ അവധിക്കാലം ആയതിനാൽ പരിപാടിയിൽ പങ്കെടുത്ത നിരവധി കുട്ടികൾക്കായി ചെറു കളികളും  ഏർപ്പെടുത്തിയിരിന്നു. ശേഷം നാടൻ ഭക്ഷണങ്ങൾ അടങ്ങിയ ചെറു സൽക്കാരവും നടത്തി.  മഞ്ജു,, ടോം തുടങ്ങിയവർ പരിപാരികൾക്ക് നേതൃത്വം നൽകി