കേരളത്തില്‍ അതിശക്തമായ മഴ; അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി; ഇടുക്കിയില്‍ യാത്രാവിലക്ക്

1

കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത്  
ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി.  ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ  50000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കാനാണു ആലോചന. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റീമീറ്റർ ഉയർത്താനാണു നീക്കം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തും.

ഇന്നു10 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും.  ചൊവ്വ രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അതേസമയം 
ഇടുക്കി ജില്ലയിൽ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ മലയോര മേഖലയിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു.