ഐ എഫ് എഫ് കെ; പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു

0

തിരുവനന്തപുരം: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. നാളെ വൈകീട്ട് 5.45 വരെയാണ് പ്രേക്ഷകചിത്രം തെരഞ്ഞെടുക്കാനുള്ള അവസരം.ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനുള്ളത്. മലയാളത്തില്‍ നിന്ന് ജല്ലിക്കട്ടും വൃത്താകൃതിയിലെ ചതുരവും മത്സര വിഭാഗത്തിലുണ്ട്.

ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. ഒരാള്‍ക്ക് ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂ. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ചിത്രത്തിന് രചതചകോരം നല്‍കും.