23 പുരസ്‌കാരങ്ങളുടെ പൊൻതൂവലുമായി ‘ബ്രദേഴ്സ് കീപ്പർ

0

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,അന്റാലിയ ഫിലിം ഫെസ്റ്റിവൽ ,അങ്കാര ഫിലിം ഫെസ്റ്റിവൽ  ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയ ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പറിന്റെ രണ്ടാമത്തെ പ്രദർശനം ബുധനാഴ്ച നടക്കും.ടാഗോർ തിയേറ്ററിൽ രാത്രി 8.45 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

രോഗിയായ സുഹൃത്തിനെ രക്ഷിക്കാനുള്ള ഒരു സ്‌കൂൾ കുട്ടിയുടെ പോരാട്ടവും ബോർഡിങ്‌ സ്കൂളിൽ അവൻ  നേരിടുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൂട്ടുകാർ തമ്മിലുള്ള ഹൃദയബന്ധവും കുട്ടികളുടെ നിഷ്‌കളങ്കതയും തുറന്നു കാട്ടുന്ന ഈ ലോക പ്രശസ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെറിട് കറാഹനാണ് . ലോകസിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.