മുംബൈയിലെ തെരുവ് കച്ചവടക്കാര്‍ സ്വത്ത് വെളിപ്പെടുത്തി; സമ്പാദ്യം കേട്ട് ആദായ നികുതി വകുപ്പ് ഞെട്ടി

0

മുംബൈയിലെ വഴിയോര കച്ചവടക്കാരുടെ വരുമാനം കേട്ട് ഞെട്ടിതരിച്ചു ഇരിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.ഒന്നും രണ്ടുമല്ല  മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും തട്ടുകടകള്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ സ്വത്താണ്.

പണമായും ആസ്തിയുമായാണ് ഇത്രയും തുക വെളിപ്പെടുത്തിയത്. ഇതുപ്രകാരം മൊത്തം 22.5 കോടി രൂപ ഇവര്‍ നികുതി അടച്ചത്.മുംബൈയില്‍ വഴിയരികില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഒരാള്‍ തനിക്ക് 50 കോടി വരുമാനമുണ്ടെന്നാണ് സ്വമേധയാ വെളിപ്പെടുത്തി.ഇതനുസരിച്ച് ഇതിന്റെ 40 ശതമാനവും ചെറിയ പിഴയും അടക്കം 22.5 കോടി ഇയാള്‍ നികുതി അടയ്ക്കുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ആദായ നികുതി വകുപ്പിലെ ഉദ്ദ്യോഗസ്ഥരുടെ അനുഭവം.

മുംബൈയിലെ റോഡിന്റെ വശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 200 തട്ടുകടകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായി പലരും രംഗത്തുവന്നത്.ഏകദേശം 40,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്കീം മുഖേന വെളിപ്പെടുത്തിയത്. ഇതില്‍ 5000 കോടിയും മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ്.

താനെയിലെ പ്രശസ്തമായ വടാ പാവ് സെന്റര്‍, ഗട്ട്‌കോപ്പറിലെ ദോശ സെന്റര്‍, അന്ധേരിയിലെ സാന്‍ഡ് വിച്ച് സെന്റര്‍, ദക്ഷിണ മുംബൈയിലെ ജലേബിവാല തുടങ്ങിയവിടങ്ങളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്. ഗാട്ട്‌കോപ്പറിലെ ജ്യൂസ് സെന്റര്‍ ഉടമ പണമായും വസ്തുവായും അഞ്ച് കോടിയുടെ സ്വത്താണ് വെളിപ്പെടുത്തിയത്. 25 ലക്ഷം മുതല്‍ രണ്ട് കോടി വരെ വെളിപ്പെടുത്തിയവരും ഇവരുടെ ഇടയിലുണ്ട്.