അറിയുമ്പോള്‍ ആശ്ചര്യപ്പെടേണ്ടതില്ല. ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. കേരളത്തിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ (93 സര്‍ക്കാര്‍, 49 എയ്ഡഡ്, 69 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയം, 750 സ്വകാര്യ സ്വാശ്രയം ) 961 അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്നാണ് കംട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറൽ സര്‍ക്കാറിനെയും സാങ്കേതിക സര്‍വ്വകലാശാലയെയും അറിയിച്ചിട്ടുള്ളത്.

എത്ര സ്ഥാപനങ്ങളുണ്ട് എന്നതിലല്ല വിഷയം, എത്ര മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് എന്നതാണ് കാര്യം. എഞ്ചിനീയറിങ്ങ് കോളജുകളിലെ കൂട്ടതോൽവി പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അയോഗ്യരായ അദ്ധ്യാപകര്‍ ഈ തോൽവിക്ക് കാരണമാകാറുണ്ടോ എന്ന് അന്വേഷിക്കാറില്ല. പഴികളെല്ലാം കേള്‍ക്കേണ്ടി വരുന്നത് വിദ്യാര്‍ത്ഥികളാണ്. അദ്ധ്യാപക നിയമനങ്ങളിൽ എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യത്തിൽ സര്‍ക്കാറോ സര്‍വ്വകലാശാലകളാ ആവശ്യമായ പരിശോധനകളൊന്നും നടത്താറില്ല എന്നത് തന്നെയാണ് വാസ്തവം. ഗുണമേന്മയുള്ള വിദ്യാഭ്യാസം പഠിതാക്കളുടെ അവകാശമാണ്. അത് ഉറപ്പ് വരുത്തേണ്ടത് അധികൃതരാണ്. സര്‍ക്കാറും സര്‍വകലാശാലകളും പരസ്പരം കുറ്റപ്പെടുത്തുവോള്‍ നഷ്ടപ്പെടുന്നത് കുട്ടികളുടെ മികച്ച അദ്ധ്യയനത്തിനുള്ള അവസരമാണ്. സാങ്കേതിക സ്ഥാപനങ്ങള്‍ കാട്ടിലെ മരവും വിദ്യാര്‍ത്ഥികള്‍ തേവരുടെ ആനയുമല്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതാണ്.