ഇന്ത്യയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം ഈ സ്ഥലം

0

ഇന്ത്യയില്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ തമിഴ്നാട്. ടൂറിസ്റ്റുകളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തേയും ഗോവയേയും ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്നാടിന്റെ നേട്ടം.

കഴിഞ്ഞ വര്‍ഷം 1613.55 ദശലക്ഷം സ്വദേശ സഞ്ചാരികള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിപ്പോള്‍  തമിഴ്നാടിനോടായിരുന്നു സഞ്ചാരികളുടെ പ്രിയം ഏറെ. 341.83 ദശലക്ഷം പേരാണ് 2016ല്‍ തമിഴ്നാട് സന്ദര്‍ശിച്ചത്.

2016ല്‍ 24.71 ദശലക്ഷം വിദേശി സഞ്ചാരികള്‍ രാജ്യത്ത് എത്തിയതായാണ് കണക്ക്. ഇതില്‍ 1.04 ദശലക്ഷം വിദേശ സഞ്ചാരികള്‍ മാത്രമാണ് കേരളത്തിലെത്തിയത്. തമിഴ്നാട്ടില്‍ 4.72 ദശലക്ഷം വിദേശികള്‍ സന്ദര്‍ശിച്ചു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ തമിഴ്നാട് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒന്നാമത് എത്തുന്നത്.