ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സ്വാതന്ത്ര്യദിനാഘോഷം, രാവിലെ 9-ന്

0

സിംഗപ്പൂര്‍: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം രാവിലെ ഒന്പത് മണിക്കാരംഭിക്കും.സ്വാതന്ത്ര്യത്തിന്റെ അറുപത്തിഒന്‍പതാം വാര്‍ഷികദിനാഘോഷമാണ് നാളെ നടക്കാനിരിക്കുന്നത്.

ഹൈക്കമ്മീഷണര്‍ വിജയ് താക്കൂര്‍ സിംഗ് പതാക ഉയര്‍ത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയുടെ സുഹൃത്തുക്കള്‍ക്കും സ്വാഗതമെന്നു ഹൈക്കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദമായ പത്രക്കുറിപ്പ് ചുവടെയുള്ള ലിങ്കില്‍ നിന്നും വായിക്കാം.

ഇന്ത്യൻ ഹൈകമ്മീഷന്റെ പത്രക്കുറിപ്പ്