സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നു

0

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് . അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

ലോകത്തെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 250 കോടിയില്‍നിന്ന് 500 കോടിയിലേയ്ക്ക് വര്‍ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 4ജി നെറ്റ് വര്‍ക്കുകള്‍ വ്യാപകമാകുന്നത് വരുംവര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം വേഗത്തിലാക്കും എന്നാണ് കണക്കുകൂട്ടല്‍ .  2015 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റത് സാംസങ്ങായിരുന്നു. മൈക്രോമാക്‌സിനായിരുന്നു രണ്ടാം സ്ഥാനം.