മലേഷ്യയിലെ കോടീശ്വരനെ തേടി ഇന്ത്യയില്‍ നിന്ന് അറസ്റ്റ് വാറണ്ട്!!

0

മലേഷ്യയിലെ ശതകോടീശ്വരനെ തേടി ഇന്ത്യയില്‍ നിന്ന് അറസ്റ്റ് വാറണ്ട്.
ടി അനന്ത കൃഷ്ണനാണ് ഡല്‍ഹിയിലെ കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മലേഷ്യയിലെ മാക്സിസ് ഗ്രൂപ്പ് ഉടമയാണ് അനന്തകൃഷ്ണന്‍.

മുന്‍ ടെലി കമ്യൂണിക്കേഷന്‍സ് മന്ത്രിയായിരുന്ന ദയാനിധിമാരന്‍ ഉള്‍പ്പെട്ട ടെലികോം അഴിമതി കേസിലാണ് ഈ നടപടി. അനന്തകൃഷ്ണനൊപ്പം അന്തകൃഷ്ണന്‍റെ ആസ്ട്രോ ഓള്‍ ഏഷ്യാ നെറ്റ് വര്‍ക്കിന്‍റെ ഡെപ്യൂട്ടി ചെയര്‍മാര്‍ റാഫ് മാര്‍ഷലിനും അറസ്റ്റ് വാറണ്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന കേസാണിത്.