രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു

0

ന്യൂഡൽഹി∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ കോവിഡ് മരണം 92,290 ആയി. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 47,56,165 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,141 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 12,82,963 ആയി. ആന്ധ്രാപ്രദേശിൽ 6,54,385 കേസുകളും തമിഴ്നാട്ടിൽ 5,63,691 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 5,48,557 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ 3,74,277 കേസുകളും ഡൽഹിയിൽ 2,60,623 കേസുകളും റിപ്പോർട്ട് ചെയ്തു.