21.5 ലക്ഷം കവിഞ്ഞ് രാജ്യത്തെ കോവിഡ് ബാധിതർ; 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്ക് കോവിഡ്

0

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. ഒറ്റ ദിവസത്തിനിടെ 861 പേർ കൂടി മരിച്ചു. ആകെ മരണം 43,379 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് നിലവിൽ 6,28,747 പേർ ചികിത്സയിലാണ്. ഇതുവരെ 14,80,885 പേർ രോഗമുക്തരായി.

68.78 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഓഗസ്റ്റ് എട്ട് വരെ 2,41,06,535 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,19,364 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. 5,03,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17,367 പേർ മരിച്ചു. തമിഴ്നാട്ടിൽ 2,90,907 കേസുകളും ആന്ധ്രപ്രദേശിൽ 2,17,040 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 1,72,102 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 1,44,127 പേർക്കാണ് രോഗം.