ബ്രസീലിനെ മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

0

കൊവിഡ് പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്. രാജ്യത്ത് കൊവിഡ് അതിതീവ്രമായി പടരുകയാണ്. 24 മണിക്കൂറിനിടെ 90,802 പേർക്ക് രോഗം സ്ഥിരീകരിച്ചു.

40,91,550 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ 40,92,550 പേര്‍ക്കും കോവിഡ് ബാധിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 80,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 30% കോവിഡ് കേസുകളും ഇന്ത്യയിലാണ്. 20 % മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം വീണ്ടും തൊണ്ണൂരായിരം പിന്നിട്ടതോടെ ആകെ രോഗബാധിതർ 42 ലക്ഷം കടന്നു. 1,016 പേർ മരിച്ചു. വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 42,04,614 ആയി. 1,016 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 71,642 ആയി. രോഗം ഭേദമായവരുടെ എണ്ണം 32 ലക്ഷം കടന്നു. മരണ നിരക്കിന്റെ ദേശീയ ശരാശരി 1.71 ആി താഴ്ന്നു. രോഗമുക്തി നിരക്ക് 77.3 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമായി പടരുകയാണ്.