മരണ ഭീതിയിൽ രാജ്യം: 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് രോഗം; 500മരണം

0

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 28,701 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയും 500 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി.

3,01,609 സജീവ കേസുകളാണുള്ളത്. ഇതിനോടകം 5,53,471 പേര്‍ രോഗമുക്തി നേടി. കോവിഡ്-19 മൂലം രാജ്യത്ത് ഇതുവരെ 23,174 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 63 ശതമാനമാണ് ഇപ്പോൾ. ആകെ 1,18,06,256 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,19,103 സാമ്പിളുകൾ പരിശോധിച്ചു.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തടരുകയാണ്. തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ കണക്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം നിലവില്‍ മഹാരാഷ്ട്രയില്‍ 2,54,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,813 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,40,325 പേര്‍ രോഗമുക്തി നേടി. 10,289 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ 1,38,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,966 പേര്‍ മരിച്ചു. 89,532 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,972 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,371 പേര്‍ മരിച്ചു. 89,968 പേര്‍ രോഗമുക്തി നേടി. 19,155 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. ഗുജറാത്തിൽ 879 പുതിയ കേസുകളും 13 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 41,897ഉം മരണം 2047ഉം ആയി. പശ്ചിമബംഗാളിൽ 1560 പേർ കൂടി രോഗം സ്ഥീരികരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. തെലങ്കാനയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 8 മരണവും 1,269 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 34, 671 ആണ് സംസ്ഥാനത്തെ രോഗബാധിതർ.