രാജ്യത്ത് 75,083 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 55 ലക്ഷം കടന്നു, രോഗമുക്തിയില്‍ റെക്കോര്‍ഡ്

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണവൈറസ് ബാധിച്ചതായി കണ്ടെത്തിയവരുടെ എണ്ണം 55.62 ലക്ഷമായി. പുതുതായി 75,083 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.

1053 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 88,935 ആയി. 9.75 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 44.97 ലക്ഷം പേര്‍ രോഗമു ക്തരാകുന്നത്. നിലവില്‍ രോഗമുക്തി നിരക്ക് 80.86% ആണ്.