പണി മുടക്ക് ഹർത്താലായി മാറുന്നു

0

തിരുവനന്തപുരം: സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേ​ശീ​യ സംയുക്ത പണിമുടക്ക് ഹർത്താലായി മാറുന്നു. രാജ്യമെമ്പാടുമുള്ളവരെ പ്രതിസന്ധിയിലാക്കി സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. അസം, ബംഗാൾ, കേരളം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ട്രെയിനുകൾ അനിശ്ചിതമായി വൈകുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും ട്രെയിനുകൾ തടഞ്ഞു.
തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വേ​ണാ​ട് എ​ക്പ്ര​സ് സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞ​തോ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് സ​ർ​വ്വീ​സ് ആ​രം​ഭി​ച്ച​ത്. ആ​റി​ന് പു​റ​പ്പെ​ടേ​ണ്ട ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സും ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി. ര​പ്തി​സ​ഗാ​ർ എ​ക്സ്പ്ര​സും സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ൽ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ട് സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു. കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് സ​മ​രാ​നു​കൂ​ലി​ക​ൾ ത​ടഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇതുവരെ സർവ്വീസ് തുടങ്ങിയിട്ടില്ല. എന്നാൽ, സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി പോലീസ് സഹായം തേടിയിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തിരിക്കുകയാണ്. ട്രെയിനിലും വിമാനത്തിലും നാട്ടിലെത്തിയവരിൽ പലരും സ്വദേശത്തേക്കു പോകാൻ വാഹനമില്ലാതെ വിഷമിക്കുകയാണ്.
വി​ല​ക്ക​യ​റ്റം ത​ട​യു​ക, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക, മി​നി​മം വേ​ത​ന​വും പെ​ൻ​ഷ​നും കൂ​ട്ടു​ക, ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക, ഇ​ൻ​ഷൂ​റ​ൻ​സ് പ്രീ​മി​യം വ​ർദ്ധ​ന പി​ൻ​വ​ലി​ക്കു​ക, പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത് ത​ട​യു​ന്ന മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

കൊയിലാണ്ടിയിൽ സി.പി.എം-ബി.ജെ.പി
നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്

കൊയിലാണ്ടിയിൽ സി.പി.എം നഗരസഭ കൗൺസിലർ ഷിജുവിന്‍റെ വീടിനുനേരെയും ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്‍റെ വീടിന് നേരെയും ബോംബേറുണ്ടായി. വെളുപ്പിന് മൂന്ന് മണിക്കാണ് സി.പി.എം നേതാവിന്‍റെ വീടിന് നേരെ ബോംബേറുണ്ടാവുന്നത്. തുടർന്ന് 5 മണിക്ക് മുകുന്ദന്‍റെ വീടിന് നേരെയും ബോംബേറുണ്ടായി. വീടിന്‍റെ ജനാലച്ചില്ലുകളും വാതിലുകളും തകർന്നു. രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കില്ല.