തകർത്തത് ജെയ്ഷെ താവളം തന്നെ; കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും

1

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ജെയ്‌ഷെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരിൽ ജയ്ഷെ കമാൻഡർമാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകർത്തത്. ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകൾ സ്ഥിതിചെയ്തിരുന്നത്. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടു. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരൻ യൂസഫ് ആയിരുന്നു. കേന്ദ്ര വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫറാബാദ്, ബാലാകോട്ട്, ചകോത് മേഖലകളിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. .