മരണഭീതിയിൽ ലോകം: കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

0

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്. കോവിഡ് രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമതെത്തി. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിലാണിത്. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ 2,91,588 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നത്. . ഇന്ത്യയിലെ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്‌.

ലോകരാജ്യങ്ങളുടെ കണക്ക്പരശോദ്ധിക്കുകയാണെങ്കിൽ 75,83,521 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതുവരെ 4,23,082 പേരാണ് കോവിഡ് രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞത്‌. രോഗം ഭേദമായവരുടെ എണ്ണം 38,33,166 ആയി. ഒടുവിലത്തെ റിപ്പോര്‍ട്ടുപ്രകാരം ബ്രിട്ടനില്‍ 2,91,409 പേരാണ് കോവിഡ് ബാധിതര്‍. അമേരിക്ക (20.7 ലക്ഷം), ബ്രസീല്‍ (7.75 ലക്ഷം), റഷ്യ (5.02 ലക്ഷം) എന്നിവയാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍. പത്താം സ്ഥാനത്തുനിന്ന് വെറും 14 ദിവസം കൊണ്ടാണ് ഇന്ത്യ നാലാം സ്ഥാനത്തായത്.

റഷ്യയില്‍ 8779 പേര്‍ കൂടി രോഗികളായി. ബ്രസീലില്‍ തുടര്‍ച്ചയായി ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് 30,000 ലധികം കേസുകളാണ്. അമേരിക്കയില്‍ 23,000 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന്‍ (5834), മെക്‌സിക്കോ (4883), ബംഗ്ലാദേശ് (3187), ഇറാന്‍ (2218) എന്നിങ്ങനെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. മെക്‌സിക്കോയിലാണ് കൂടുതല്‍ മരണം; 708 പേര്‍. റഷ്യ (174), പാകിസ്താന്‍ (101) എന്നിങ്ങനെയാണ് രാജ്യങ്ങളിലെ കൂടിയ മരണനിരക്ക്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഒൻപതിനായിരത്തിലധികം കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങൾക്ക് കോവിഡ് ബാധിച്ചേക്കാമെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അറിയിച്ചു. കോവിഡ് ബാധ മാസങ്ങൾ നീണ്ടുനിൽക്കും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതൽ. കാര്യങ്ങൾ നിയന്ത്രിതമാണെന്നും, രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്.