മധ്യപ്രദേശില്‍ വ്യോമസേനാ വിമാനം തകർന്നു

0

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഭിന്ദില്‍ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു. പൈലറ്റിന് പരുക്കേറ്റതായി ബിന്ദ് എസ്പി മനോജ് കുമാർ സിങ് പറഞ്ഞു.

ഐഎഎഫ് മിറാഷ് 2000 വിമാനമാണ് രാവിലെ സെൻട്രൽ സെക്ടറിൽ നടന്ന പരിശീലനത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നത്. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന ട്വീറ്റ് ചെയ്തു.