സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്

0

സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31 കാരിയായ അദിതി കൃഷ്ണകുമാറാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. അദിതിയുടെ ‘കോഡക്‌സ് ദ ലോസ്റ്റ് ട്രഷര്‍ ഓഫ് ഇന്‍ഡസ്’ എന്ന കൃതിക്കാണ് പുരസ്‌കാരം.

10,000 സിംഗപ്പൂര്‍ ഡോളറാണ് പുരസ്‌കാരത്തുക.മൂന്നു വര്‍ഷമായി സിംഗപ്പൂരിലാണ് അദിതിയുടെ താമസം . വാരാന്ത്യങ്ങളിലും ഒഴിവുവേളകളിലുമാണ്അദിതിയുടെ എഴുത്ത് . കഴിഞ്ഞ സെപ്റ്റംബറിലാണ് പുരസ്‌കാരത്തിന് കൃതി സമര്‍പ്പിച്ചത്. നാഷണല്‍ ബുക് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും സ്‌കോളസ്റ്റിക് ഏഷ്യയുടെയും സംയുക്ത സംരംഭത്തോടെയാണ് സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.