പ്രവാസി യുവാവ് ഒമാനില്‍ അന്തരിച്ചു

0

മസ്‍കത്ത്: തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ പ്രവാസി യുവാവ് ഒമാനില്‍ അന്തരിച്ചു. ശിവന്‍ കോവിലില്‍ ധനിഷ് (27) ആണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സലാലയിലെ അല്‍ റവാസി ടെക്നിക്കല്‍ ട്രേഡിങ് കമ്പനിയുടെ മസ്‍കത്തിലെ അസൈബ ബ്രാഞ്ചില്‍ ജോലി ചെയ്‍തു വരികയായിരുന്നു. പിതാവ് – മണി. മാതാവ് – വസന്ത കുമാരി. ഐ.സി.എഫിന്റെയും ആക്സിഡന്റ്സ് ആന്റ് ഡിമൈസസ് ഒമാന്റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.