മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം
ezgif.com-gif-maker

റിയാദ്: സൗദി അറേബ്യയില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) ആണ് ജുബൈലില്‍ മരിച്ചത്. ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

അറ്റകുറ്റപ്പണികള്‍ നടത്താനായി മാന്‍ഹോളില്‍ ഇറങ്ങിയ മിലന്‍ കാല്‍ വഴുതി അകത്തേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും കമ്പനി അധികൃതരും സ്ഥലത്തെത്തി. ടാങ്കിലെ വെള്ളം വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് റാം മിലന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം