ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയം ആണ് രാജാക്കന്മാര്‍; കാരണം കേള്‍ക്കണോ ?

0

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയത്തിനു മൂല്യം കുറവാണ് എന്ന് നമ്മള്‍ക്ക് അറിയാം .അതുകൊണ്ട് തന്നെ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതും കുറച്ചു ചിലവേറിയ പരിപാടിയാണ് .എന്നാല്‍ ഇന്ത്യന്‍ നാണയത്തിന് മൂല്യം അധികം ഉള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ?ഇല്ലെങ്കില്‍ കേട്ടോളൂ .ഇന്ത്യന്‍ നാണയം രാജാക്കന്മാര്‍ ആയ ചില രാജ്യങ്ങള്‍ ഉണ്ട് .അവിടേക്ക് യാത്ര പോകുന്നത് ഇന്ത്യക്കാര്‍ക്ക് വളരെ ലാഭാകരവുമാണ് .

ഇന്ത്യനോഷ്യ, കോസ്റ്ററിക്ക,സിംബാവേ,ശ്രീലങ്ക ,ഈ രാജ്യങ്ങളുടെ പേരുകള്‍ ഓര്‍മ്മയില്‍ വെച്ചോളൂ .ഇന്ത്യന്‍ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന ചില രാജ്യങ്ങള്‍ ആണ് മേല്‍പറഞ്ഞത്‌ .ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ.അവിടെ കാണാന്‍ ആണെങ്കില്‍ കാഴ്ചകള്‍ അനവധിയും .യാത്ര പോകുന്നത് എന്ത് കൊണ്ടും ലാഭകരം .Related image

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് കോസ്റ്ററിക്കയുടെ 8.39 റിക്കാന്‍ കോളന്‍. സാഹസികയാത്ര ഇഷ്ടപെടുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സ്ഥലം.Image result for costa rica

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 5.52 സിംബാവിയന്‍ ഡോളര്‍.ആഫ്രിക്കന്‍ ലയണ്‍, ആനകള്‍ തുടങ്ങി ഒത്തിരിയുണ്ട് ഇവിടെ കാണാന്‍. വിക്ടോറിയ വെള്ളചാട്ടമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.Image result for zimbabwe

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 2.32 ശ്രീലങ്കന്‍ റുപ്പി. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി നിരവധി കാഴ്ചകളുണ്ട് ശ്രീലങ്കയിലും .Related image