60 കോടിയ്ക്ക് വാഹന നന്പർ ലേലത്തിൽ പിടിച്ച ആൾ 8.2 കോടിയ്ക്ക് മൊബൈൽ നന്പർ സ്വന്തമാക്കി

0

ദുബായിൽ അറുപത് കോടി രൂപയ്ക്ക് വാഹനനന്പർ ലേലത്തിൽ പിടിച്ച ഇന്ത്യൻ വ്യവസായി ബൽവീന്ദർ സാഹ്നിയെ ഓർമ്മയില്ലേ? അദ്ദേഹം ഇപ്പോൾ ഇതുപോലൊരു ലേലം വിളിയിലൂടെ ലോക ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട ഒരു മൊബൈൽ നന്പർ സ്വന്തമാക്കാൻ സാഹ്നി ചെലവാക്കിയത് എത്ര രൂപയാണെന്നോ? ഒന്നും രണ്ടും അല്ല 45.2 ദിർഹം അതായത് 8.2 കോടി രൂപ!! 058 എന്ന നന്പറിൽ തുടങ്ങുന്ന ഡു മൊബൈലിന്റെ 058 8888888 എന്ന നന്പറിനായാണ് സാഹ്നി കോടികൾ ചെലവാക്കിയത്. താൻ ലേലം വിളിച്ച അത്രയും തുക ജീവകാരുണ്യ പ്രവൃത്തികൾക്കായി മാറ്റി വയ്ക്കുമെന്ന് ഡു കന്പനി അറിയിച്ചതായി  ഡു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് 60 കോടിയ്ക്ക് സമാന രീതിയിൽ കാറിൻറെ നന്പർ നേടിയെടുത്തത്. തൻറെ റോൾസ് റോയീസ് കാറിനായാണ് 5ഡി എന്ന നന്പർ സാഹ്നി സ്വന്തമാക്കിയത്.