ഇന്ത്യൻ പത്രസ്ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്​ത്​ ചൈന

0

പത്രസ്ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്​ത്​ ചൈന ചൈനയിൽ ലഭിക്കുന്ന ഇന്ത്യൻ സൈറ്റുകളെല്ലാം വിലക്കിയെന്ന് സൂചന. ഇ​ന്ത്യ​ൻ വെബ് സൈറ്റുകള്‍ക്കും,ന്യൂസ് വെബ് സൈറ്റുകള്‍ക്കും ചൈനയില്‍ വിപിഎന്‍ ഉപയോഗിച്ച് പോലും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇൻറർനെറ്റിൽ വ്യക്​തികളുടെ നീക്കങ്ങൾ രഹസ്യമാക്കുന്നതിനുള്ള സംവിധാനമാണ്​ വി.പി.എൻ നെറ്റ്​വർക്ക്​.

എന്നാല്‍ ഐപി ടിവി വഴി ചില ഇന്ത്യന്‍ ചാനലുകള്‍ ഇപ്പോഴും ചൈനയില്‍ ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളുള്ള ചൈനയില്‍ പല ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കില്ല. ലോകത്ത് തന്നെ കൂടിയ സൈബര്‍ നിരീക്ഷണ ഫയര്‍വാള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. പക്ഷെ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിച്ച് ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കുമായിരുന്നു.

എക്സ്പ്രസ് വിപിഎന്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അതേസമയം, ര​ണ്ട് ദി​വ​സ​മാ​യി ഐ​ഫോ​ണു​ക​ളി​ലും ഡെ​സ്ക് ടോ​പ്പു​ക​ളി​ലും വി​പി​എ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ക്സ്പ്ര​സ് ഒരു ഐപി ആഡ്രസ് മറച്ച് പ്രദേശത്ത് ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ പോലും ലാപ്ടോപ്പിലോ ഫോണിലോ ലഭിക്കാന്‍ നല്‍കുന്ന സംവിധാനമാണ് വിപിഎന്‍. ഇതിന് മുകളിലും ചൈന വിലക്കിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തിയില്‍ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന്, ചൈ​ന നി​ർ​മി​ച്ച 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ഇന്ത്യ നി​രോ​ധി​ച്ച​ത്. ഇതിന് ബദലാണോ ചൈനീസ് നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ചൈനയില്‍ ഒരു വര്‍ഷം 10,000 സൈറ്റുകള്‍ എങ്കിലും നിരോധിക്കാറുണ്ട് എന്നാണ് കണക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ, അമേരിക്കന്‍ മാധ്യമങ്ങള്‍, ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ എന്നിവയൊന്നും ചൈനയില്‍
ലഭ്യമല്ല.

വി.പി.എൻ നെറ്റ്​വർക്കിനെ പോലും പ്രതിരോധിക്കുന്ന സാ​ങ്കേതികവിദ്യ ചൈന വികസിപ്പിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. ഈ സാ​ങ്കേതികവിദ്യ ഉപയോഗിച്ചാണ്​ ഐഫോണിലും ഡെസ്​ക്​ ടോപ്പിലും ചൈന ഇന്ത്യയിൽ നിന്നുള്ള വെബ്സൈറ്റുകൾ ബ്ലോക്ക്​ ചെയ്യുന്നത്​.