നിരോധിച്ചിട്ടും പുല്ലുവില; പോൺ സൈറ്റുകളിൽ തള്ളിക്കയറി ഇന്ത്യക്കാർ

1

ന്യൂഡൽഹി: കോടതി ഉത്തരവ് പ്രകാരം പോൺ സൈറ്റുകൾ നിരോധിച്ചിരുന്നു. എന്നാൽ ഈ നിരോധനത്തിന് പുല്ലു വില നൽകും വിധം പോൺ സൈറ്റുകൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ട് . വെബ് അനലിസ്റ്റിക് കമ്പനിയായ സിമിലർ വെബാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ സെപ്തംബർ 27 നാണ് അശ്ളീല സൈറ്റ് സന്ദർശനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിറക്കിയത്.857 സൈറ്റുകൾ പൂട്ടാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും.ഇതിൽ 30 സൈറ്റുകളിൽ അശ്ളീല ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്തതിനാൽ ഇവയൊഴിവാക്കി 827 സൈറ്റുകൾ നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം തീരുമാനമെടുക്കുകയായിരുന്നു. നിയമം നിലവിൽ വന്നതോടെ നിരോധിക്കാതെ സൈറ്റുകൾ നോക്കുന്നവരുടെ എണ്ണം കൂടി. ചിലർ പുതിയ വെബ് സൈറ്റുകൾ അവതരിപ്പിച്ചും മറ്റു മാർഗങ്ങൾ തേടിയും സന്ദർശകരുടെ എണ്ണം കൂട്ടി..com അവസാനിക്കുന്ന വെബ് സൈറ്റുകൾ .tv യിലേക്ക് മാറി ഇതിലൂടെ നിരോധനത്തെ ഒരു പരിധിവരെ മറികടക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരോധിച്ചതിൽ 345 സൈറ്റുകൾ നിലവിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് കഴിഞ്ഞ വർഷം നവംബർ മുതൽ ഡിസംബർ വരെ ശരാശരി 2.8 ബില്യൺ ആളുകൾ പോൺ സൈറ്റുകൾ സന്ദർശിച്ചു. എന്നാൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരേ ശരാശരി 2 .3 ബില്യൺ ആലുക്കൽ പോൺ സൈറ്റുകൾ സന്ദർശിച്ചതാണ് ഇതിലുണ്ടായിട്ടുള്ള വർദ്ധനവ്.