
വിമാനത്താവളങ്ങളിലെ പ്രശ്നങ്ങളും, പൈലറ്റുമാരുടെ ലഭ്യത കുറവും കാരണം ഇൻഡിഗോ ഇന്ന് 130 സർവീസുകൾ റദ്ദാക്കി. എയർലൈൻസിന്‍റെ സർവീസിൽ 10 ശതമാനത്തോളമാണ് റദ്ദാക്കിയവ. ഗുരുഗ്രാമിൽ നിന്നും സർവീസ് നടത്തുന്ന 1300 ബജറ്റ് ഫ്ലൈറ്റുകളിൽ പലതും മോശം കാലാവസ്ഥ മൂലം കഴിഞ്ഞ ശനിയാഴ്ച മുതൽ റദ്ദാക്കി വരുന്നുണ്ട്. ഇന്നലെയും 70 ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവത്തിൽ 40 സർവീസുകൾ അധികമായി റദ്ദാക്കുന്നതിന് ഇടയായതെന്നും അധികൃതർ പറയുന്നു. ഈ മാസം ദിവസവും 30 സർവീസുകളാക്കി ചുരുക്കമാണ് അധികൃതരുടെ തീരുമാനം.