ഇൻഡൊനീഷ്യൻ ജയിലില്‍ അഗ്നിബാധ; 41 തടവുകാര്‍ വെന്തുമരിച്ചു

1

ജക്കാര്‍ത്ത: ഇൻഡൊനീഷ്യൻ ജയിലിലുണ്ടായ അഗ്നിബാധയില്‍ 41 തടവുകാര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കു സമീപമുള്ള തന്‍ജെറാങ് ജയിലിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.

തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് മരണംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്നവരെ പാര്‍പ്പിച്ചിരുന്ന ജയില്‍കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 41 പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് ഗുരുതരമായി.

പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് 72 പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.