ഇന്തോനേഷ്യ വാട്ട്സ്ആപ്പ് നിരോധിക്കുന്നു

0

വാട്ട്‌സ്അപ്പ് ഇല്ലാതെ എന്ത് ജീവിതം എന്നവസ്തയിലാണ് ഇന്നത്തെ കാര്യങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ വാട്ട്‌സ്അപ്പ് ഉണ്ടാക്കിയ വിപ്ലവം ഒന്നും ചെറുതല്ല. വാട്ട്‌സ്അപ്പ് സന്ദേശങ്ങള്‍ വായിക്കാനും മറുപടി നല്‍കാനും മൊബൈല്‍ ഫോണ്‍ സ്ക്രീനുകളില്‍ കുത്തി കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം. അങ്ങനെയുള്ള കാലത്ത് ഇതാ ഒരു രാജ്യം വാട്ട്‌സ്അപ്പ് നിരോധിക്കാന്‍ പോകുന്നു.

ലോകത്തില്‍ ഏറ്റവും വലിയ ഇസ്ലാം രാജ്യമാണ് ഇന്തോനേഷ്യയ്ക്കാണ് വാട്ട്‌സ്ആപ്പിനോട് വിരോധം. നാല്‍‌പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ജിഫ് (GIF) ഫയലുകള്‍ എന്‍ക്രിപ്റ്റായി അയക്കാനുള്ള സംവിധാനം പിന്‍‌വലിക്കാന്‍ വാട്ട്സ്ആപ്പ് തയ്യാറാകണം എന്നാണ് ഇന്തോനേഷ്യയുടെ ആവശ്യം. അല്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഇന്തോനേഷ്യ അറിയിക്കുന്നത്.  വാട്ട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം. നിലവില്‍ തന്നെ ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഭാഗികമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.  എന്നാല്‍ വാട്ട്സ്ആപ്പിലെ ജിഫ് വഴി നടക്കുന്ന പ്രചരണത്തിന് ഉപയോഗിക്കുന്നത് മൂന്നാംകക്ഷി ആപ്പുകളാണെന്നും അവയെ സര്‍വീസ് പ്രോവൈഡര്‍മാര്‍ വഴി ബ്ലോക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത് എന്നാണ് വാട്ട്സ്ആപ്പ് നല്‍കിയ മറുപടി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.