ജി-20 ഉച്ചകോടി; പുടിനെയും സെലൻസ്കിയെയും ക്ഷണിച്ച് ഇൻഡോനേഷ്യ

1

ജി-20 ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെയും യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്ട്രമായ ഇൻഡോനേഷ്യ. ഇൻഡോനേഷ്യൻ പ്രസിഡൻ്റ് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന നവംബറിലാണ് ജി-20 ഉച്ചകോടി നടക്കുക.

ബാലി ദ്വീപുകളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പുടിൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, സെലൻസ്കി ഇതുവരെ തൻ്റെ തീരുമാനം അറിയിച്ചിട്ടില്ല. ജി-20 അംഗരാജ്യമാണ് റഷ്യ. എന്നാൽ, യുക്രൈൻ ജി-20 രാജ്യങ്ങളിൽ ഉൾപ്പെടില്ല.