ബംഗാളിൽ തൃണമൂൽ, തമിഴ്‌നാട്ടില്‍ ഡി.എം.കെ. മുന്നില്‍

0

ന്യൂ ഡൽഹി: പശ്ചിമ ബംഗാളിലെ 160 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ആണ് മുന്നേറുന്നത്. ഏറ്റവും പുതിയ ഫലമനുസരിച്ച് 125 മണ്ഡലങ്ങളിലാണ് ബി.ജെ.പി. ലീഡ് ചെയ്യുന്നത്. ഇടതുപക്ഷ സഖ്യം നാല് സീറ്റുകളില്‍ മാത്രമാണ് നിലവിലെ ഫലപ്രകാരം ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ നിലവില്‍ 135 സീറ്റില്‍ ഡി.എം.കെയാണ് മുന്നില്‍. 96 സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റിലും കമല്‍ഹാസന്റെ എം.എന്‍.എം. ഒരുസീറ്റിലും ലീഡ് ചെയ്യുന്നു. കമല്‍ഹാസൻ മുന്നിട്ടു നിൽക്കുകയാണ്.

അസ്സമില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ബിജെപിയാണ് ലീഡ് ചെയ്യുന്നത്80 സീറ്റുകളിലാണ് ബി.ജെ.പി. മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ്സ് 38 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

പുതുച്ചേരിയില്‍ ആകെയുള്ള 30 മണ്ഡലങ്ങളിലെ 12 സീറ്റുകകളിലെ ഫലസൂചന വന്നു കഴിഞ്ഞു. എന്‍.ആര്‍.സി. 4 സീറ്റിലും കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.